പാലായില്‍ ജനപ്രതിനിധികളും വ്യാപാരികളും തമ്മില്‍ നടന്ന വടംവലി മത്സരത്തിനിടെ അടിതെറ്റി മാണി സി കാപ്പൻ; നിലത്ത് ഉരുണ്ടുവീണു എംഎല്‍എ

സ്വന്തം ലേഖിക

കോട്ടയം: വടംവലി മത്സരത്തിന്റെ ആവേശം കൊടുമുടികയറിയപ്പോള്‍ അടിതെറ്റി മാണി സി കാപ്പൻ എംഎല്‍എ.

ഓണാഘോഷത്തിന്റെ ഭാഗമായി പാലായില്‍ ജനപ്രതിനിധികളും വ്യാപാരികളും തമ്മില്‍ നടന്ന വടംവലി മത്സരത്തിനിടെയാണ് എംഎല്‍എയ്ക്ക് ചുവടുപിഴച്ചത്.

വീഴ്ചയില്‍ അദ്ദേഹത്തിന് പരിക്കൊന്നും സംഭവിച്ചിട്ടില്ല.

പൂക്കളവും പുലിക്കളിയുമായി ഓണാഘോഷത്തില്‍ അലിഞ്ഞിരിക്കുയാണ് മലയാളികള്‍. ഓണത്തിനായി നട തുറന്ന ശബരിമലയിലും ഭക്തരുടെ തിരക്കായിരുന്നു.