പാലാ :പഴയകാല സിനിമാ അനുഭവങ്ങളും 2 രൂപ തറ ടിക്കറ്റിൻ്റെ ഓർമകളും പുതുക്കി പാലാ
തിരികെ കൊട്ടകയിലെത്തുന്നു.
സെന്റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് 19
മുതൽ 26 വരെ നടത്തുന്ന ‘ലൂമി നാരിയ’ വിദ്യാഭ്യാസ, സാംസ്കാ രിക മേളയുടെ ഭാഗമായാണ് പഴയകാല കൊട്ടക അനുഭവങ്ങളിലേക്കുള്ള മടക്കം.
ഇംഗ്ലിഷ് വിഭാഗവും മൊണ്ടാഷ് ഫിലിം ക്ലബ്ബും ചേർന്ന് ‘വെള്ളിത്തിരയ്ക്ക് തിരശീല ഉയർത്തും. ശക്തി ടാക്കീസ് എന്നു പേര് നൽകിയ സിനിമക്കൊട്ടകയുടെ
ഓല മെടഞ്ഞ പ്രവേശന കവാട ത്തിൽ ആദ്യകാല സിനിമയുടെ അസ്തമിക്കാത്ത ഓർമകൾക്ക് തുടക്കമാകും.
ചില്ലുഭരണിയിലെ നാരങ്ങ മിഠാ യിയും പുളിമിഠായിയുമെല്ലാം ഓർമപുതുക്കലാവും.
1980 കളിലെ സിനിമ താരങ്ങ ളായി വേഷമിട്ട് വിദ്യാർഥികൾ അണിനിരക്കും.
