കോട്ടയത്ത് കുപ്രസിദ്ധ ഗുണ്ടയെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി; കൊലപാതകശ്രമം, അടിപിടി, ഭീഷണിപ്പെടുത്തൽ, കവർച്ച, തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്

കോട്ടയം: കുപ്രസിദ്ധ ഗുണ്ടയെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി. കോട്ടയം അയ്മനം ജയന്തി ജംഗ്ഷൻ ഭാഗത്ത് മാങ്കീഴേൽപ്പടി വീട്ടിൽ വിനീത് സഞ്ജയൻ (37) എന്നയാളെയാണ് കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽ ആക്കിയത്.

കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ കോട്ടയം വെസ്റ്റ്, ഈസ്റ്റ്, ഗാന്ധിനഗർ, ഏറ്റുമാനൂർ, ചങ്ങനാശ്ശേരി, വൈക്കം, പാലാ എന്നീ സ്റ്റേഷനുകളിൽ കൊലപാതകശ്രമം, അടിപിടി, ഭീഷണിപ്പെടുത്തൽ, കവർച്ച, തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.