“അടിയെങ്കില്‍ തിരിച്ചടി, കായികമെങ്കില്‍ അങ്ങനെ”; മുൻ ഭരണസമിതിക്കെതിരെ കടുത്ത ആരോപണങ്ങളുമായി യു‍ഡിഎഫ്; ഭരണപക്ഷ ആരോപണങ്ങളെ എതിർത്ത് എല്‍ഡിഎഫ് പ്രതിനിധികളും; അധ്യക്ഷ തെരഞ്ഞെടുപ്പിന് പിന്നാലെ പാലാ നഗരസഭയില്‍ അടിയോടടി

കോട്ടയം: അധ്യക്ഷ തെരഞ്ഞെടുപ്പിന് പിന്നാലെ പാലാ നഗരസഭയില്‍ വാക്പോര്.

മുൻ ഭരണസമിതിക്കെതിരെ യു‍ഡിഎഫ് കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചതോടെയാണ് തർക്കം ആരംഭിച്ചത്.
ഭരണപക്ഷ ആരോപണങ്ങളെ എതിർത്ത് എല്‍ഡിഎഫ് പ്രതിനിധികളും രംഗത്തെത്തി.

അടിയെങ്കില്‍ തിരിച്ചടിയെന്നും കായികമെങ്കില്‍ അങ്ങനെയെന്നും മുൻ ചെയർപേഴ്സണ്‍ ബെറ്റി ഷാജു പറഞ്ഞു.

ഫണ്ട് വീതം വച്ചതില്‍ വിവേചന നടന്നതായും പ്രതിപക്ഷം രാഷ്ട്രീയം കളിച്ചാല്‍ ഒന്നിച്ച്‌ പ്രതിരോധിക്കുമെന്നും നഗരസഭയില്‍ ഒരു ശൗചാലയം പോലും നിർമിക്കാത്തവരാണ് മുൻ ഭരണസമിതിയെന്നുമാണ് യുഡിഎഫ് പ്രതിനിധി പറഞ്ഞത്.