വിവിധ വകുപ്പുകളില്‍ ക്ലര്‍ക്ക് അടക്കം 26 തസ്തികകളിലേക്ക് കേരള പബ്ലിക് സര്‍വീസ് കമീഷൻ അപേക്ഷ ക്ഷണിച്ചു. കാറ്റഗറി നമ്പർ 494-519/2023 വരെ തസ്തികളിലേക്കാണ് അവസരം.

 

തിരുവനന്തപുരം : 26 തസ്തികയില്‍ പി.എസ്.സി പരീക്ഷ. വെബ്: www.keralapsc.gov.in/notifications. തസ്തികകള്‍ ചുവടെ: ജനറല്‍ റിക്രൂട്ട്മെന്റ്: ക്ലാര്‍ക്ക് – ശമ്ബളം 26500-60700 രൂപ. ഓരോ ജില്ലയിലും പ്രത്യേകം റാങ്ക്‍ലിസ്റ്റ് തയാറാക്കും. യോഗ്യത: എസ്.എസ്.എല്‍.സി. പ്രായം 18-36. നേരിട്ടുള്ള നിയമനം (തസ്തികമാറ്റം വഴിയുള്ള നിയമനത്തിനും അപേക്ഷിക്കാം. താഴ്ന്ന ശമ്ബളനിരക്കിലുള്ള ജീവനക്കാര്‍ക്കാണ് അവസരം).

വനിത സിവില്‍ എക്സൈസ് ഓഫിസര്‍ (ട്രെയിനി), ജില്ലാതല നിയമനം. പ്രതീക്ഷിത ഒഴിവുകള്‍. നേരിട്ടുള്ള നിയമനം. യോഗ്യത: പ്ലസ്ടു. കുറഞ്ഞ ഉയരം 152 സെ.മീറ്റര്‍ (എസ്.സി/എസ്.ടിക്കാര്‍ക്ക് 150 സെ.മീ മതി). മെഡിക്കല്‍, ഫിസിക്കല്‍ ഫിറ്റ്നസുണ്ടാകണം. പ്രായം 19-31. ശമ്ബളം 27900-63700. മറ്റ് തസ്തികകള്‍: അസി. ഇൻഷുറൻസ് മെഡിക്കല്‍ ഓഫിസര്‍, ലെക്ചറര്‍-ആര്‍ട്സ്, ഹിസ്റ്ററി ആൻഡ് ഏയ്സ്തെറ്റിക്സ് (സാങ്കേതിക വിദ്യാഭ്യാസം), ഡെന്റല്‍ മെക്കാനിക് ഗ്രേഡ്-2 (ആരോഗ്യം/മെഡിക്കല്‍ വിദ്യാഭ്യാസം), ജനറല്‍ മാനേജര്‍ (പ്രോജക്‌ട്) (കയര്‍ മാര്‍ക്കറ്റിങ് ഫെഡറേഷൻ), CSR ടെക്നീഷ്യൻ/സ്റ്റെറിലൈസേഷൻ ടെക്നീഷ്യൻ (മെഡിക്കല്‍ വിദ്യാഭ്യാസം), കോണ്‍ഫിഡൻഷ്യല്‍ അസിസ്റ്റന്റ് (കേരള ബാങ്ക്), ഹൈസ്കൂള്‍ ടീച്ചര്‍-മലയാളം (തസ്തികമാറ്റം വഴി നിയമനം) (വിദ്യാഭ്യാസം).

സ്പെഷല്‍ റിക്രൂട്ട്മെന്റ്: അസി. എൻജിനീയര്‍ (എസ്.സി/എസ്.ടി) (മൃഗസംരക്ഷണം) വനിത പൊലീസ് കോണ്‍സ്റ്റബിള്‍ (എസ്.ടി), ഫാര്‍മസിസ്റ്റ് ഗ്രേഡ്-2 (എസ്.ടി) (ആരോഗ്യം) ട്രാക്ടര്‍ ഡ്രൈവര്‍ ഗ്രേഡ്-2 (എസ്.ടി) (അഗ്രികള്‍ചര്‍ ഡവലപ്മെന്റ് ആൻഡ് ഫാര്‍മേഴ്സ് വെല്‍ഫെയര്‍). എൻ.സി.എ റിക്രൂട്ട്മെന്റ്: അസി. പ്രഫസര്‍ -ക്രിയ ശരീര്‍ (എല്‍.സി/ആംഗ്ലോ ഇന്ത്യൻ), (ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസം), ഡെന്റല്‍ ഹൈജീനിസ്റ്റ് ഗ്രേഡ്-2 (ധീവര) (ആരോഗ്യം), സെയില്‍സ് അസി. ഗ്രേഡ്-2 (മുസ്‍ലിം) (KSCCMF Ltd), എല്‍.പി സ്കൂള്‍ ടീച്ചര്‍-മലയാളം മീഡിയം (ഹിന്ദു നാടാര്‍/എസ്.ടി) വനിതാ സിവില്‍ എക്സൈസ് ഓഫിസര്‍ (ട്രെയിനി) (എസ്.ടി), ക്ലാര്‍ക്ക് (കന്നട, മലയാളം അറിയാവുന്നവര്‍) (എല്‍.സി/എ.ഐ/ഹിന്ദു നാടാര്‍/SIUC നാടാര്‍), ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ്-വിമുക്ത ഭടന്മാര്‍ (എസ്.സി). ഒറ്റതവണ രജിസ്ട്രേഷൻ നടത്തി ജനുവരി 3 വരെ അപേക്ഷിക്കാം.