മലപ്പുറം: തദ്ദേശതിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരിച്ച് മുൻ എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പി വി അൻവർ.
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയന്റെ മരുമകൻ മന്ത്രി മുഹമ്മദ് റിയാസ് മുന്നില്‍ നിന്ന് നയിച്ചിട്ട് പോലും കോഴിക്കോട് പരാജയം ഉണ്ടായെന്നും സർക്കാരിന് ഭരണം തുടരാനുള്ള അവകാശം നഷ്ടപ്പെട്ടെന്നും അൻവർ കൂട്ടിച്ചേർത്തു.
‘പിണറായിയില്‍ നിന്ന് മതേതര നിലപാടാണ് ജനം പ്രതീക്ഷിച്ചത്. അതല്ല ഉണ്ടായത്. മതേതര നിലപാടുകളുള്ളവരെ വെല്ലുവിളിക്കുകയാണ് പിണറായി ചെയ്തത്. 2026ല്‍ നൂറ് സീറ്റില്‍ അധികം യുഡിഎഫിന് നേടാനാകും. തൊഴിലാളി വിഭാഗവും മതേതര മനുഷ്യരും എല്‍ഡിഎഫിനെ കൈവിട്ടു. തദ്ദേശ തിരെഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എവിടേയും മത്സരിച്ചിട്ടില്ല. യുഡിഎഫിനെ പിന്തുണക്കുകയാണ് ചെയ്തത്’- പി വി അൻവർ പറഞ്ഞു.
