കണ്ണൂർ: സോഷ്യല്‍ മീഡിയയില്‍ അശ്ലീല കമന്റിട്ട വ്യക്തിക്കെതിരെ പൊലീസില്‍ പരാതി നല്‍കി മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ.
നടി ഹണി റോസിന് കിട്ടിയ നീതി എല്ലാ പെണ്ണുങ്ങള്‍ക്കും കിട്ടട്ടെ എന്ന കുറിപ്പിനോടൊപ്പമാണ് ദിവ്യ ഇക്കാര്യം ഫേസ്ബുക്കില്‍ പങ്കുവെച്ചത്. അശ്ലീല കമന്റിട്ട വ്യക്തിയുടെ വിവരങ്ങളും സ്‌ക്രീൻഷോട്ടുകളും ദിവ്യ പങ്കുവെച്ചിട്ടുണ്ട്.
‘സോഷ്യല്‍ മീഡിയയില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അധിക്ഷേപങ്ങള്‍, അപമാനങ്ങള്‍ വർദ്ധിക്കുകയാണ്. സർവ്വ മേഖലയിലും സ്ത്രീകളുടെ കടന്നുവരവ് അവളുടെ സ്വാതന്ത്ര്യ പ്രഖ്യാപനമാണ്.
അതില്‍ അസ്വസ്ഥമാവുന്ന ഒരു വലിയ വിഭാഗം ഉണ്ട്. ചിലർക്ക് എന്ത് അശ്ലീലവും വിളിച്ചു പറയാൻ ഒരിടം. അത്തരം ആളുകളുടെ മുഖം പലപ്പോഴും അദൃശ്യമാണ്. അമ്മയോടും പെങ്ങളോടും, ഭാര്യയോടും ഉള്ള സമീപനം എന്താണോ അതു തന്നെയാണ് ഇത്തരക്കാർ സോഷ്യല്‍ മീഡിയയില്‍ ചെയ്യുന്നത്’- ദിവ്യ ഫേസ്ബുക്കില്‍ കുറിച്ചു.
