കൊട്ടാരക്കര യുഡിഎഫ് സ്ഥാനാർഥി ഐഷ പോറ്റിയുടെ പ്രചാരണം തടസപ്പെടുത്തി; രണ്ട് സിപിഐഎം പ്രവർത്തകർക്കെതിരെ കേസ്

കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ ഐഷാ പോറ്റിയുടെ പ്രചരണം തടസപ്പെടുത്തിയതിനും അസഭ്യം പറഞ്ഞത്തിനും കേസ്. രണ്ട് സിപിഐഎം പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. ഐഷാ പോറ്റിയുടെ കരിയപ്ര പഞ്ചായത്തിലെ പരിപാടിക്കിടയായിരുന്നു സംഭവം. പ്രസാദ്, സതീഷ് എന്നിവർക്കെതിരെയാണ് എഴുകോൺ പോലീസ് കേസെടുത്തത്. സിപിഐഎം നേതാവായിരുന്ന ഐഷാപോറ്റി ഇത്തവണത്തെ തിരഞ്ഞെടുപ്പോടെയാണ് യുഡിഎഫിലേക്ക് മാറിയത്. തുടർന്നാണ് യുഡിഎഫ് കൊട്ടാരക്കര മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.