കോട്ടയം നഴ്സിങ് കോളജിലെ റാഗിങ്: അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാൻ പൊലീസ്; ഇന്ന് പ്രൊഡക്‌ഷൻ വാറന്റ് ഹാജരാക്കും

കോട്ടയം: ഗവ. നഴ്സിങ് കോളജിലെ റാഗിങ് കേസില്‍ അറസ്റ്റിലായ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും.

ഇതിന്റെ ഭാഗമായി ഇന്നു പ്രൊഡക്‌ഷൻ വാറന്റ് ഹാജരാക്കും.
കസ്റ്റഡിയില്‍ ചോദ്യം ചെയ്താല്‍ റാഗിങ്ങില്‍ മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന വിവരം ലഭിക്കുമെന്നാണു പൊലീസിന്റെ പ്രതീക്ഷ.

പട്ടികജാതി-വർഗ വിഭാഗത്തിലുള്ളവർക്കുള്ള ജനറല്‍ നഴ്സിങ് മൂന്നുവർഷ കോഴ്സിലെ വിദ്യാർഥികളാണു റാഗിങ് നേരിട്ടവരും പ്രതികളും.

കേസില്‍ സീനിയർ വിദ്യാർഥികളായ കോട്ടയം മൂന്നിലവ് വാളകം കരയില്‍ കീരിപ്ലാക്കല്‍ സാമുവല്‍ ജോണ്‍സണ്‍ (20), വയനാട് നടവയല്‍ പുല്‍പള്ളി ഞാവലത്ത് എൻ.എസ്.ജീവ (19), മലപ്പുറം മഞ്ചേരി പയ്യനാട് കച്ചേരിപ്പടി വീട്ടില്‍ സി.റിജില്‍ജിത്ത് (20), വണ്ടൂർ കരുമാരപ്പറ്റ കെ.പി.രാഹുല്‍രാജ് (22), കോട്ടയം കോരുത്തോട് മടുക്ക നെടുങ്ങാട്ട് എൻ.വി.വിവേക് (21) എന്നിവരാണ് അറസ്റ്റിലായത്.