ന്യൂഡൽഹി : മണ്ണഞ്ചേരി സ്വദേശി അതുലിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് രഞ്ജിത് ശ്രീനിവാസൻ വധക്കേസിന്റെ വിധി വന്നതിന് പിന്നാലെ ഒത്തുകൂടിയത്. ഇത് പോലീസിനെ ഞെട്ടിച്ചിരിക്കുകയാണ്.
കരീലക്കുളങ്ങര സ്റ്റേഷൻ പരിധിയിലെ ഗുണ്ടയായ നിധീഷിന്റെ പിറന്നാള്‍ ആഘോഷ മറവിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുപ്രസിദ്ധ ഗുണ്ടകള്‍ എരുവയില്‍ ഷാൻ കേസിലെ പ്രതി മണ്ണഞ്ചേരി സ്വദേശി അതുല്‍, നിധീഷ്, പത്തിയൂർ സ്വദേശി വിജീഷ്, കൃഷ്ണപുരം സ്വദേശി അനന്ദു, ഇടുക്കി സ്വദേശി അലൻ ബെന്നി, തൃശ്ശൂർ സ്വദേശി പ്രശാല്‍, പത്തിയൂർ കാല ഹബീസ്, ഏനാകുളങ്ങര വിഷ്ണു, ചേരാവള്ളി സെയ്ഫുദ്ദീൻ, ഹരിപ്പാട് സ്വദേശി രാജേഷ് കുമാർ എന്നിവരാണ് പിടിയിലായത്.
ഇവരോടൊപ്പമുണ്ടായിരുന്ന കുപ്രസിദ്ധ ഗുണ്ടയും കൊലപാതക കേസിലെ പ്രതിയുമായ മാട്ട കണ്ണൻ, ആഷിഖ്, വിഠോബ ഫൈസല്‍, ഡെയ്ഞ്ചർ അരുണ്‍, മയക്കുമരുന്ന് സംഘത്തില്‍പ്പെട്ട ഗുണ്ടകളായ മോട്ടി (അമല്‍ ഫാറൂഖ് സേട്ട്), വിജയ് കാർത്തികേയൻ എന്നിവരടക്കമുള്ളവരാണ് രക്ഷപ്പെട്ടതത്രെ. ഗുണ്ടകള്‍ വന്ന വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തതായി അറിയുന്നു.
