കോഴിക്കോട് : നാദാപുരം വളയത്ത് നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്ന് രണ്ട് തൊഴിലാളികള്‍ മരിച്ചു. പ്രദേശവാസികളായ വിഷ്ണു, നവജിത്ത് എന്നിവരാണ് മരിച്ചത്. മണ്ണിനടിയില്‍ കുടുങ്ങിയ മൂന്നുപേര്‍ക്ക് പരിക്ക്. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നവജിത്തിന്‍റെ ജേഷ്ഠന്‍റെ വീട് നിര്‍മാണ പ്രവര്‍ത്തനത്തിനിടയിലാണ് അപകടമെന്നാണ് പ്രാഥമിക വിവരം. വിഷ്ണുവും നവജിത്തും വീടിന്‍റെ മുകളിലായിരുന്നു ജോലിചെയ്തുകൊണ്ടിരുന്നത്. ഈ സമയം ഇരുനില വീടിന്‍റെ വാര്‍പ്പ് സ്ലാബ് അടര്‍ന്നുവീഴുകയായിരുന്നു.
അപകടത്തില്‍ അഞ്ച് തൊഴിലാളികള്‍ മണ്ണിനടിയില്‍പ്പെട്ടു. ഇവരെ പുറത്തെത്തിച്ചെങ്കിലും വിഷ്ണുവിന്‍റെയും നവജിത്തിന്‍റെയും ജീവന്‍ രക്ഷിക്കാനായില്ല.
