നെഹ്‌റു ട്രോഫി ജലമേള ഈ മാസം സെപ്തംബർ 28ന്; തീരുമാനം ആലപ്പുഴ കളക്ടറേറ്റിൽ നടന്ന എക്‌സിക്യൂട്ടീവ് യോഗത്തിൽ

നെഹ്‌റു ട്രോഫി ജലമേള ഈ മാസം സെപ്തംബർ 28ന് നടത്താൻ തീരുമാനം.

ആലപ്പുഴ കളക്ടറേറ്റിൽ നടന്ന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം.

വയനാട് ദുരന്തത്തെ തുടര്‍ന്ന് ഓഗസ്റ്റ് രണ്ടാം ശനിയാഴ്ച നടത്താനിരുന്ന വള്ളംകളി മാറ്റിവയ്ക്കുകയായിരുന്നു.

എക്‌സിക്യൂട്ടീവ് യോഗം തുടരുന്നു. ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കും. മന്ത്രി പി.പ്രസാദാണ് യോഗത്തില്‍ ഇക്കാര്യം അറിയിച്ചത്.