നെടുങ്കണ്ടത്ത് മുത്തശ്ശിയോടൊപ്പം കാണാതായ നവജാതശിശുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; കുഞ്ഞിനെ ഭിത്തിയിലിടിച്ച്‌ കൊന്നത് പെറ്റമ്മ: കുഞ്ഞിന് അനക്കമില്ലെന്ന് കണ്ടതോടെ കഥ മെനഞ്ഞ് മുത്തശ്ശിയും മുത്തശ്ശനും: മൂവരും അറസ്റ്റില്‍

നെടുങ്കണ്ടം: ഇടുക്കിയിലെ നെടുങ്കണ്ടത്ത് നിന്നും രണ്ടരമാസം മുന്‍പു രാത്രിയില്‍ മുത്തശ്ശിയോടൊപ്പം കാണാതായ നവജാതശിശുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു തെളിഞ്ഞു.

സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയും അമ്മയുടെ മാതാപിതാക്കളും അറസ്റ്റില്‍. കുഞ്ഞിന്റെ അമ്മയാണ് കുട്ടിയെ കൊലപ്പെടുത്തിയത്.

ചെമ്മണ്ണാര്‍ പുത്തന്‍പുരയ്ക്കല്‍ ചിഞ്ചു (27), ചിഞ്ചുവിന്റെ മാതാപിതാക്കളായ ശലോം (64), ഫിലോമിന (56) എന്നിവരെയാണ് ഉടുമ്പന്‍ചോല പൊലീസ് അറസ്റ്റ് ചെയ്തത്. രാത്രിയിലാണ് കൊലപാതകം നടന്നത്.

കുഞ്ഞിന്റെ കരച്ചില്‍ കേട്ട് അസ്വസ്ഥയായ ചിഞ്ചു കുഞ്ഞിനെ ഭിത്തിയില്‍ ഇടിപ്പിക്കുകയായിരുന്നുവെന്നും കുഞ്ഞിന് അനക്കമില്ലെന്നു കണ്ടതോടെ ഫിലോമിനയും ശലോമും ചേര്‍ന്നു കഥ മെനയുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.