തിരുവനന്തപുരം : പൊതുഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. സംഘാടക സമിതിയുടെ നേതൃത്വത്തില്‍ വകുപ്പ് മന്ത്രിയും സെക്രട്ടറിയുമാണ് ഉണ്ടാവുക. മുഖാമുഖം പരിപാടി നടക്കുന്ന ഹാളും ലഘുഭക്ഷണം, മൈക്ക്, നോട്ടീസ് അടക്കമുള്ള സൗകര്യങ്ങളും സംഘാടക സമിതി കണ്ടെത്തണം. ഇതോടെ സ്പോണ്‍സർമാരെ കണ്ടെത്താനുള്ള ചുമതല സർക്കാർ ഉദ്യോഗസ്ഥരിലെത്തി.
ഫെബ്രുവരി 18 മുതല്‍ മാർച്ച് മൂന്നു വരെ സംസ്ഥാനത്തെ 10 ഇടങ്ങളിലാണ് മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി നടക്കുക. സ്ത്രീകള്‍, മുതിർന്ന പൗരന്മാർ, വിദ്യാർഥികള്‍, പട്ടിക വർഗക്കാർ, യുവജനങ്ങള്‍ അടക്കം രണ്ടായിരം പേർ ഓരോ മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കും.
അതേസമയം, നവകേരള സദസിനും കേരളീയത്തിനും ആരില്‍ നിന്നെല്ലാം സ്പോണ്‍സർഷിപ്പ് കിട്ടിയെന്ന വിവരം സർക്കാർ പുറത്തുവിട്ടിരുന്നില്ല. നിയമസഭയില്‍ പ്രതിപക്ഷ എം.എല്‍.എമാർ നല്‍കിയ ചോദ്യത്തിനും മറുപടി ലഭിച്ചിരുന്നില്ല. എന്നാല്‍, കേരളീയത്തിന് 10 കോടി 82 ലക്ഷം രൂപ പി.ആർ.ഡി ഡയറക്ടറുടെ ബാങ്ക് അക്കൗണ്ടില്‍ ലഭിച്ചുവെന്ന വിവരാവകാശ രേഖ പുറത്തുവന്നിരുന്നു.
