ഭരണ നേട്ടം ജനങ്ങളിലെത്തിക്കാനാണ് സദസ് എന്നാണ് പറയുന്നത്. യുഡിഎഫ് വിചാരണ സദസിലേക്ക് പരാതികളുടെ പ്രവാഹമാണ് എന്നും പറഞ്ഞു.സാമ്പത്തിക പ്രശ്നം മാനേജ് ചെയ്യാൻ സര്‍ക്കാരിന് കഴിയുന്നില്ലെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തികഞ്ഞ പരാജയമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.സാമ്ബത്തിക ഞെരുക്കം നേരിടുമ്ബോള്‍ ഫണ്ട് ജനങ്ങളിലേക്ക് എത്തിക്കേണ്ടത് സര്‍ക്കാരാണെന്നും അതിലൊന്നും സര്‍ക്കാരിന് ശ്രദ്ധയില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
അതേസമയം, നവകേരള സദസ്സിനിടെ മറൈൻ ഡ്രൈവിലുണ്ടായ കലാപത്തിന് ആഹ്വാനം ചെയ്തത് മുഖ്യമന്ത്രിയാണെന്നും വി ഡി സതീശനും ആരോപിച്ചു. മാരകായുധങ്ങള്‍ പുറത്ത് ഇട്ടാണ് മുഖ്യമന്ത്രിക്ക് വണ്ടികള്‍ എസ്കോര്‍ട്ട് പോവുന്നതെന്നും ക്രിമിനല്‍ ഗുണ്ടകളാണ് മുഖ്യമന്ത്രിക്ക് കൂട്ടെന്നും വി ഡി സതീശൻ ആരോപിച്ചു.
