കെ.സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായി തുടരും; ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ പൂര്‍ണ പിന്തുണ

പാലക്കാട്: കേരളത്തിലെ തർക്കത്തില്‍ കെ.സുരേന്ദ്രന് ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ പൂർണ പിന്തുണ.

സംസ്ഥാന അധ്യക്ഷനായി നിയമസഭാ തെരഞ്ഞെടുപ്പ് വരെ തുടരട്ടെയെന്ന് കേന്ദ്ര നേതൃത്വം നിലപാടെടുത്തു.
പാലക്കാട്ടെ തോല്‍വി സംബന്ധിച്ച്‌ സുരേന്ദ്രൻ നല്‍കിയ റിപ്പോർട്ട്‌ കേന്ദ്ര നേതൃത്വം അംഗീകരിച്ചു.

പാലക്കാട്ടെ തോല്‍വിക്ക് പിന്നാലെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ സുരേന്ദ്രന്‍ രാജി സന്നദ്ധത അറിയിച്ചിരുന്നു. പാലക്കാട്ടെ തോല്‍വിയുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.

ദേശീയ പ്രസിഡന്‍റ് ജെ.പി നദ്ധ, സംഘടന ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷ്‌ എന്നിവരെയാണ് രാജി സന്നദ്ധത അറിയിച്ചത്. പാലക്കാട്ടെ സാഹചര്യം പരിശോധിക്കുമെന്നും ആവശ്യമായ നടപടികള്‍ എടുക്കുമെന്നും കേന്ദ്ര നേതൃത്വം സുരേന്ദ്രനെ അറിയിച്ചിരുന്നു.