ഭര്‍ത്താവിനും മകനുമൊപ്പം മൂന്നാര്‍ സന്ദര്‍ശനത്തിനെത്തിയ യുവതി റിസോര്‍ട്ടില്‍ മരിച്ച നിലയില്‍

ഇടുക്കി: ഭർത്താവിനും 2 വയസുള്ള മകനുമൊപ്പം മൂന്നാറിലെത്തിയ യുവതിയെ സ്വകാര്യ റിസോ‌ർട്ടിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

പത്തനംതിട്ട കോന്നി സ്വദേശി ജ്യോതി (31) ആണ് മരിച്ചത്. ഭർത്താവ് ബാത്ത്‌റൂമില്‍ കുളിക്കാൻ കയറിയ സമയത്തായിരുന്നു സംഭവം.

മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇവർ മൂന്നാർ സന്ദർശനത്തിന് എത്തിയത്. കൊച്ചി – ധനുഷ്കോടി ദേശീയപാതയില്‍ പഴയ മൂന്നാർ സി.എസ്.ഐ ജംഗ്ഷന് സമീപത്തെ സ്വകാര്യ റിസോർട്ടിലാണ് ഇവർ മുറിയെടുത്തത്.

ഇന്ന് രാവിലെ മൂന്നാറിലെ വിനോദ സ‍ഞ്ചാരകേന്ദ്രങ്ങള്‍ സന്ദർശിച്ച്‌ ഉച്ചയോടെ മുറിയില്‍ മടങ്ങിയെത്തിയതിന് ശേഷമായിരുന്നു സംഭവം.