മുണ്ടക്കയത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി ; 50 വയസ്സ് പ്രായം തോന്നിക്കുന്ന മൃതദേഹമാണ്; വെള്ളത്തിൽ മുങ്ങി കിടക്കുന്ന നിലയിലാണ് മൃതദേഹം; സമീപത്തായി പാറയുടെ മുകളിൽ ചെരുപ്പും വസ്ത്രങ്ങളും കണ്ടെത്തി; പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

മുണ്ടക്കയം: മുണ്ടക്കയം ടൗണിന് സമീപം മണിമലയാറ്റിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി.

വെള്ളിയാഴ്ച (നവംബർ 22) ഉച്ചക്ക് 12 മണിയോടുകൂടി പ്രദേശത്വാസികൾലാണ് മൃതദേഹം കണ്ടെത്തിയത്.വെളളത്തിൽ മൃതദേഹം മുങ്ങിക്കിടക്കുന്നതിന് സമീപത്തായി പാറയുടെ മുകളിൽ ചെരുപ്പും,വസ്ത്രങ്ങളുമുണ്ട്.

50 വയസ് പ്രായം തോന്നിക്കുന്ന മൃതദേഹമാണ് കണ്ടെത്തിയത്. മുണ്ടക്കയം പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.