സ്വകാര്യ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു; ഒഴിവായത് വൻ അപകടം; മുണ്ടക്കയം ബസ് സ്റ്റാൻഡിൽ നിന്നും കോസ് വേ ഇറക്കം ഇറങ്ങിവന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്

മുണ്ടക്കയം : മുണ്ടക്കയത്ത് സ്വകാര്യ ബസിന്റെ ബ്രേക്ക്‌ നഷ്ടപ്പെട്ടു. വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്.

ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.

മുണ്ടക്കയം ബസ് സ്റ്റാൻഡില്‍ നിന്നും കോസ് വേ ഇറക്കം ഇറങ്ങി വന്ന ബസ് ആണ് അപകടത്തില്‍ പെട്ടത്.

ബസ് ബ്രേക്ക് നഷ്ടപ്പെടുവെന്നാണ് ജീവനക്കാർ പറയുന്നത്.
ഉടൻ ബസ് ഇറക്കം ഇറങ്ങി കോസ് വേ പാലത്തിൽ ഇടിച്ച് നിൽക്കുകയായിരുന്നു. ബസ് ഇടിച്ചു നിർത്താൻ കഴിയാതെ വന്നാൽ മുണ്ടക്കയം ആറ്റിലേക്ക് മറിയുമായിരുന്നു.