മുണ്ടക്കൈ-ചൂരല്‍മല ഉരുൾപൊട്ടൽ ദുരന്തം; ദുരന്തബാധിതര്‍ക്കുള്ള ഉപജീവന ബത്ത അനുവദിച്ച് സര്‍ക്കാര്‍

മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കുള്ള ഉപജീവന ബത്ത സര്‍ക്കാര്‍ അനുവദിച്ചു. ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലെ തുകയാണ് അനുവദിച്ചത്. 3,19,95,000 കോടി രൂപ ദുരന്തനിവാരണ വകുപ്പ് വയനാട് ജില്ലാ കളക്ടറുടെ അക്കൗണ്ടിലേക്ക് കൈമാറി. ജൂണ്‍ മാസം വരെയുള്ള ഉപജീവന ബത്ത നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ നേരത്തേ അറിയിച്ചിരുന്നത്. അതിന് ശേഷം ദുരന്തബാധിതരെ പുനരധിവസിപ്പിക്കും എന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് മാസത്തെ ഉപജീവന ബത്ത സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. ദുരന്തബാധിതര്‍ക്ക് എത്രയും വേഗം തുക കൈമാറണമെന്ന് കളക്ടര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദുരന്തത്തില്‍ വരുമാനം നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് പ്രതിദിനം 300 രൂപയാണ് ഉപജീവന ബത്ത. ക്യാമ്പുകളിലും വാടക വീടുകളിലും കഴിയുന്നവര്‍ക്കാണ് ബത്ത നല്‍കുന്നത്.