മൂന്നാറില്‍ വീണ്ടും ജനവാസമേഖലയിലിറങ്ങി പടയപ്പയുടെ പരാക്രമം. ലോക്ക്ഹാര്‍ട്ട് എസ്റ്റേറ്റിലെത്തിയ കാട്ടാന റേഷൻകട തകര്‍ത്തു.

ഇടുക്കി : കഴിഞ്ഞ രണ്ടുദിവസമായി ആന ജനവാസമേഖലയിലുണ്ട്. കഴിഞ്ഞ ദിവസം ഗ്യാപ്പ് റോഡില്‍ പടയപ്പ വാഹനങ്ങള്‍ക്ക് നേരെ പാഞ്ഞടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തുടര്‍ന്ന് ഉള്‍പ്രദേശങ്ങളിലേക്ക് ആന നീങ്ങുകയായിരുന്നു.

പടയപ്പ നാട്ടിലിറങ്ങുന്നത് പതിവാണെങ്കിലും പുതുവത്സരം പ്രമാണിച്ച്‌ ഇപ്പോള്‍ വിനോദസഞ്ചാരികളടക്കം നിരവധിപ്പേര്‍ എത്തുന്നതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. പട്രോളിംഗിനായി കൂടുതല്‍ ഉദ്യോഗസ്ഥരെയും വനംവാച്ചര്‍മാരെയും നിയമിക്കും.