‘ജി സുധാകരൻ പാര്‍ട്ടിയുടെ ചങ്കില്‍ കുത്തി’; കാണിച്ചത് രാഷ്ട്രീയ വഞ്ചന; കെ സുധാകരന്റെ രാഷ്ട്രീയ ധര്‍മ്മികത ജി സുധാകരനില്ല’; രൂക്ഷ വിമർശനവുമായി മന്ത്രി സജി ചെറിയാൻ

ആലപ്പുഴ: അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാ‍ര്‍ത്ഥിയും മുന്‍ സിപിഎം നേതാവുമായ ജി സുധാകരനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി സജി ചെറിയാൻ.

കെ സുധാകരന്റെ രാഷ്ട്രീയ ധർമ്മികത ജി സുധാകരനില്ലെന്നായിരുന്നു സജി ചെറിയന്‍റെ വിമര്‍ശനം.

ജി സുധാകരൻ പാർട്ടിയുടെ ചങ്കില്‍ കുത്തി. കെ സുധാകരന് സീറ്റ് കിട്ടിയില്ല, പക്ഷെ അദ്ദേഹം പാർട്ടിയെ ചതിച്ചില്ല. ജി സുധാകരൻ കാണിച്ചത് രാഷ്ട്രീയ വഞ്ചനയാണെന്നും സജി ചെറിയന്‍ കുറ്റപ്പെടുത്തി.

കെ സുധാകരൻ ആ വഞ്ചന കാണിച്ചില്ല. അതാണ് രാഷ്ട്രീയ ധാർമികത. ചങ്കില്‍ കുത്തിയവരെ കൂട്ട് പിടിച്ച്‌ ജയിക്കാമെന്ന് കോണ്‍ഗ്രസ് കരുതേണ്ടെന്നും ചേർത്തലയിലെ തെരഞ്ഞെടുപ്പ് യോഗത്തില്‍ സജി ചെറിയാന്‍ പറഞ്ഞു.