ചായയ്ക്ക് സ്ഥിരം വിഭവങ്ങൾ പരീക്ഷിച്ച് മടുത്തോ…? എങ്കിൽ ഇതാ കുട്ടികളുടെ പ്രിയ വിഭവം; മുട്ടയും പാലും കൊണ്ട് ഒരു സ്‌പെഷ്യല്‍ ബ്രെഡ് ടോസ്റ്റ്

കൊച്ചി: സ്ഥിരം പ്രാതൽ വിഭവങ്ങൾ പരീക്ഷിച്ച് മടുത്തോ? ചായയ്ക്ക് പലഹാരങ്ങളൊന്നും ഉണ്ടാക്കാന്‍ സമയമില്ലെങ്കില്‍ തയ്യാറാക്കാം ഈ സ്‌പെഷ്യല്‍ ബ്രെഡ് ടോസ്റ്റ്.

ചേരുവകള്‍

ബ്രെഡ് – എട്ട് എണ്ണം
മുട്ട – രണ്ടെണ്ണം
പാല്‍ – അരക്കപ്പ്
പഞ്ചസാര (ആവശ്യമെങ്കില്‍)- രണ്ട് ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ മുട്ട പൊട്ടിച്ചൊഴിച്ച്‌ നല്ലവണ്ണം ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് പാലും പഞ്ചസാരയും ചേര്‍ത്ത് മൂന്നും നന്നായി യോജിപ്പിച്ചെടുത്ത് മാറ്റി വെയ്ക്കുക.

ഇനി ഒരു പാൻ ചൂടാക്കി തീ മീഡിയത്തില്‍ ഇട്ട് ഓരോ ബ്രെഡും തയ്യാറാക്കി വെച്ചിരിക്കുന്ന പാല്‍ മുട്ട മിശ്രിതത്തില്‍ മുക്കി പാനിലേക്ക് വെച്ച്‌ മൊരിച്ചെടുക്കുക. തീ കൂടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.