കൊച്ചി: അമല്‍ നീരദ് ചിത്രം ‘ബോഗയ്ന്‍വില്ല’യിലെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍.
നോവലിസ്റ്റ് ലാജോ ജോസും അമല്‍ നീരദും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിലെ കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ജ്യോതിര്‍മയി, ഷറഫുദ്ദീന്‍, ശ്രിന്ദ എന്നിവരുടെ കഥാപാത്രങ്ങളുടെ പോസ്റ്ററാണ് പുറത്തിറക്കിയിരിക്കുന്നത്.
ഒക്ടോബര്‍ 17 ന് ചിത്രം തിയേറ്ററുകളിലെത്തും. സൂപ്പര്‍ ഹിറ്റായി മാറിയ ‘ഭീഷ്മപര്‍വ്വ’ത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമായതിനാല്‍ തന്നെ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ‘ബോഗയ്ന്‍വില്ല’. വ്യത്യസ്ത ഗെറ്റപ്പുകളിലെത്തുന്ന കുഞ്ചാക്കോ ബോബന്റെ റോയ്‌സ് തോമസ്, ഫഹദ് ഫാസിലിന്റെ ഡേവിഡ് കോശി, ജ്യോതിര്‍മയിയുടെ റീതു, ഷറഫുദ്ദീന്‍ന്റെ ബിജു, ശ്രിന്ദയുടെ രമയുമൊക്കെ നിറഞ്ഞ സ്വീകാര്യതയാണ് പ്രേക്ഷകർ നല്‍കിയിരുന്നത്.
കറുപ്പിലും ചുവപ്പിലും എത്തിയിരുന്ന ക്യാരക്ടര്‍ പോസ്റ്ററുകളും വൈറലായിരുന്നു. ബുധനാഴ്ച ആറുമണിക്ക് പുറത്തിറങ്ങുന്ന സിനിമയുടെ ട്രെയിലറിനായുള്ള ആകാംക്ഷയിലാണ് ഇപ്പോള്‍ സിനിമാപ്രേമികള്‍.
