ഓഫ് വൈറ്റില്‍ സുന്ദരിയായി മീര, ഗുരുവായൂര്‍ അമ്പലനടയിൽ മീര നന്ദന് താലിക്കെട്ട്; വരൻ ശ്രീജു, ചിത്രങ്ങൾ കാണാം..

​ഗുരുവായൂർ: നടി മീരാ നന്ദനും ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജുവും ശനിയാഴ്ച പുലര്‍ച്ചെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹിതരായി.

താലികെട്ടിന്റേയും സിന്ദൂരം ചാര്‍ത്തുന്നതിന്റേയും ചിത്രങ്ങള്‍ മീര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ഓഫ് വൈറ്റില്‍ ഗോള്‍ഡന്‍ ഡിസൈനുള്ള സാരിയാണ് മീര ധരിച്ചത്.

ലൈറ്റ് ലൈലാക് നിറമുള്ള ഹൈനെക്ക് ഹാഫ് സ്ലീവ് ബ്ലൗസ് സാരിയ്ക്ക് അഴക് കൂട്ടി. സാരിയിലും ലൈറ്റ് ലൈലാക് ബോഡര്‍ കാണാമായിരുന്നു. നെക്‌ലേസും മാച്ചിങ് ആയ ലോങ് ചെയിനും ജിമിക്കിയുമായിരുന്നു പ്രധാന ആഭരണങ്ങള്‍.

കൈയില്‍ വളകളും ചെറിയ നെറ്റിച്ചുട്ടിയും മീരയുടെ സൗന്ദര്യത്തിന് മാറ്റുകൂട്ടി. മുടിയില്‍ മുല്ലപ്പൂ ചൂടിയിരുന്നു. മിനിമല്‍ മേക്കപ്പായിരുന്നു.

തെച്ചിപ്പൂവും തുളസിയും താമരയും ഇടകലര്‍ന്ന ഹാരമാണ് ഇരുവരും പരസ്പരം ചാര്‍ത്തിയത്. ഇരുവരുടേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

നടിമാരായ ആന്‍ അഗസ്റ്റിന്‍, ശ്രിന്ദ എന്നിവര്‍ വിവാഹത്തിനെത്തിയിരുന്നു.
വിവാഹത്തിന് മുന്നോടിയായുള്ള ഹല്‍ദി, മെഹന്ദി, സംഗീത് തുടങ്ങിയ പരിപാടികളുടെ ദൃശ്യങ്ങള്‍ മീര പങ്കുവെച്ചിരുന്നു.