ചങ്ങനാശേരി: ബണ്ണിനുള്ളിൽ എംഡിഎംഎ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവാക്കൾ പോലീസ് പിടിയിൽ. ചങ്ങനാശേരി പുഴവാത് സ്വദേശി അമ്പാടി ബിജു(24), ഹൗസിങ് ബോർഡ് കോളനി ടി.എസ്. അഖിൽ (24) എന്നിവരാണ് പിടിയിലായത്.
രാവിലെ പെരുന്ന രാജേശ്വരി കോംപ്ലക്സ് ജംഗ്ക്ഷനു സമീപമായിരുന്നു സംഭവം. ക്യാരി ബാഗിനകത്ത് സൂക്ഷിച്ച ബണ്ണിനുള്ളിലാണ് എംഡിഎംഎ പൊതിഞ്ഞ് സൂക്ഷിച്ചിരുന്നത്.
ബംഗളൂരുവിൽ നിന്നും ബസിലാണ് യുവാക്കള്‍ ഇരുവരും പെരുന്നയിൽ എത്തിയത്. റോഡരികിലൂടെ നടന്നുപോകുന്നതിനിടെ പോലീസും കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടുകയായിരുന്നു.
