കോട്ടയം: നമ്മുടെ ഭക്ഷണങ്ങളുടെ രുചിക്കൂട്ടാണ് തനത് മസാലകൾ.
അത് സീക്രട്ടുമായിരിക്കും. ഏതൊരു വിഭവവും ഉണ്ടാക്കുമ്പോൾ അതിന്റെ രുചി വർധിപ്പിക്കാൻ അല്പം ഗരം മസാല പൊടിച്ചുവയ്ക്കാറുണ്ട്. ഇത് അല്പം ചേർത്താണ് നമ്മൾ കറികൾ ഉണ്ടാക്കുന്നത്. ഇത് വെജ് ആണെങ്കിലും നോണ് വെജ് വിഭവമാണെങ്കിലും നമ്മള് ചേർക്കുന്ന സുഗന്ധവ്യഞ്ജനമാണ്.
ഗ്രാമ്പൂ, പട്ട ,കുരുമുളക്, ഏലയ്ക്ക, പെരുംജീരകം തുടങ്ങിയവയുടെ മിശ്രിതമായ ഗരം മസാല ഒരുപാട് ആരോഗ്യഗുണങ്ങള് പ്രധാനം ചെയ്യുന്നു.
ഇത് പുറത്ത് നിന്നു വാങ്ങുമ്പോൾ നിങ്ങൾക്ക് എന്തെങ്കിലും സംവേദനക്ഷമതയുണ്ടെങ്കില് ഗരംമസാലയുടെ ഗുണനിലവാരം പരിഗണിക്കേണ്ടതാണ്. കാരണം അതിൽ കൂടുതലും രാസവസ്തുക്കൾ ചേർന്നിരിക്കാം. ഇന്ത്യൻ അടുക്കളയിലുപയോഗിക്കുന്ന സുഗന്ധവ്യഞ്ജനത്തിന് ഒരുപാട് ദോഷങ്ങളും ഗുണങ്ങളും ഉണ്ടെന്ന് പറയപ്പെടുന്നു.
നമ്മുടെ പാചകത്തിന് ഏറ്റവും ആവശ്യമായ ഈ കൂട്ടിന്റെ ഗുണവും ദോഷവും എന്തൊക്കെയാണെന്നു അറിഞ്ഞിരിക്കേണ്ടതുണ്ട്. ഒരിക്കലും ഇവ അമിതമായി ഉപയോഗിക്കുകയും ചെയ്യരുത്.
ഗരം മസാലകൾ അമിതമായി കഴിച്ചാൽ പൈല്സ് നെഞ്ചിരിച്ചിൽ അസിഡിറ്റി വയറ്റിലെ അസ്വസ്ഥത എന്നിവയ്ക്കു കാരണമാവുന്നു.
ഗരം മസാലയിൽ ആന്റിഓക്സിഡന്റുകള് അടങ്ങിയതിനാൽ തന്നെ അത് ചര്മപ്രശ്നങ്ങൾ ഇല്ലാതാക്കുന്നുണ്ട്.
പ്രമേഹമുള്ളവരാണെങ്കില് ഇത് കഴിക്കുന്നത് ഗുണം ചെയ്യും. ജീരകത്തിന്റെയും മറ്റു വസ്തുക്കളുടെയും സാന്നിധ്യം ഇവർക്ക് നല്ലതാണ്.
