കോട്ടയം: പെൻഷൻ മുടങ്ങിയതിനെ തുടര്‍ന്ന് തെരുവില്‍ യാചകസമരം നടത്തിയ മറിയക്കുട്ടിക്കും അന്നക്കും ക്ഷേമ പെൻഷൻ ലഭിച്ചു.
അടിമാലി സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാര്‍ വീട്ടിലെത്തി ഒരു മാസത്തെ പെൻഷൻ കൈമാറി.
ഇരുവരുടെയും പ്രതിഷേധം വലിയ രീതിയില്‍ പൊതുസമൂഹം ഏറ്റെടുത്തിരുന്നു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തല, സുരേഷ് ഗോപി തുടങ്ങിയവര്‍ മറിയക്കുട്ടിയെ സന്ദര്‍ശിക്കുകയും സഹായങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ ക്ഷേമ പെൻഷൻ നല്‍കിയത്. ജുലൈ മാസത്തെ പെൻഷനാണ് നല്‍കിയത്.
പെൻഷൻ ലഭിച്ചെങ്കിലും മറിയയുടെയും അന്നയുടെയും പ്രതിഷേധത്തിന് അയവ് വന്നിട്ടില്ല. ഇത്രയും കാലമായി പെൻഷൻ മുടങ്ങികിടക്കുകയാണ്. ഒരു മാസത്തെ പെൻഷൻ തുകയാണ് ലഭിച്ചത്.
മുഴുവൻ പെൻഷൻ തുകയും ലഭിക്കണം. സാധാരണക്കാരായ നിരവധിയാളുകളുണ്ട്. ഇവര്‍ക്കെല്ലാവര്‍ക്കും വേണ്ടിയാണ് താൻ പ്രതിഷേധിച്ചത്. എല്ലാവര്‍ക്കും പെൻഷൻ ലഭ്യമാക്കണമെന്നും മറിയകുട്ടി പറഞ്ഞു.
