മങ്കട സദാചാര കൊലക്കേസിൽ അഞ്ചുപ്രതികൾ കുറ്റക്കാരെന്ന് കോടതി; ശിക്ഷ കോടതി നാളെ വിധിക്കും

മങ്കട സദാചാര കൊലക്കേസിൽ അഞ്ചുപ്രതികൾ കുറ്റക്കാരാണെന്ന് മഞ്ചേരി കോടതി കണ്ടെത്തി. അതേസമയം കേസിൽ മൂന്ന് പ്രതികളെ കോടതി വെറുതെ വിടുകയും ചെയ്തു. ഒന്നാംപ്രതി ഷറഫുദ്ദീൻ, രണ്ടാം പ്രതി അബ്ദുൽ ഗഫൂര്‍, മൂന്നാം പ്രതി അബ്ദു നാസര്‍, നാലാം പ്രതി സക്കീര്‍ ഹുസൈൻ, അഞ്ചാം പ്രതി മുഹമ്മദ് സുഹൈൽ എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. പ്രതികൾക്കുള്ള ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കും. സദാചാര പൊലീസിങ്ങ് ചമഞ്ഞ് മങ്കട കൂട്ടിൽ നസീര്‍ ഹുസൈനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസിലാണ് ഇപ്പോൾ കോടതി പ്രതികളെ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. സുഹൃത്തായ യുവതിയുടെ വീട്ടിൽ പോയതിന്റെ പേരിലായിരുന്നു മര്‍ദനം. 2016 ജൂൺ 28ന് ആയിരുന്നു കൊലപാതകം നടന്നത്. ഈ കേസിലാണ് നാളെ ശിക്ഷ വിധിക്കുക.