മണിമല: ബസ് സ്റ്റാൻഡും പരിസരവും അപകട സ്ഥിതിയിൽ. ബസുകളും കാൽനട യാത്രക്കാരും അപകടത്തിലാകുന്ന തരത്തിൽ സ്റ്റാൻഡിൽ പലഭാഗങ്ങളും തകർന്നുകിടക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി.
ബസ് കയറിവരുന്ന വഴിയിൽ വലിയ കുഴിയായി കിടക്കുന്നതിനാൽ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതു നിത്യസംഭവമാണ്. പഞ്ചായത്ത് വാടക ഈടാക്കുന്ന കെട്ടിടങ്ങളുടെ മുകൾഭാഗത്ത് കോൺക്രീറ്റ് ഭാഗങ്ങൾ പലപ്പോഴായി അടർന്നു വീഴുന്നതും അധികാരികൾ അറിഞ്ഞമട്ടില്ല.
1975ൽ നിർമ്മിച്ച കെട്ടിടം കാലപ്പഴക്കം കൊണ്ട് ബലക്ഷയത്തിലായ അവസ്ഥയിലാണ്. ഇവിടെ നാല് കടകളും ഒപ്പം കെഎസ്ആർടിസി ഓഫീസും പ്രവർത്തിക്കുന്നുണ്ട്. വെള്ളാവൂർ പഞ്ചായത്തിലെ ആറാം വാർഡിലാണ് ബസ് സ്റ്റാൻഡ് സ്ഥിതി ചെയ്യുന്നത്.
മണിമല പഞ്ചായത്തിലേക്ക് ബസ് സ്റ്റാൻഡ് മാറ്റി സ്ഥാപിച്ചാൽ മാത്രമേ സ്റ്റാൻഡിനോടുള്ള അവഗണന മാറുകയുള്ളൂ.
