‘മിണ്ടാതെ.. മിണ്ടാതെ നീ’…ദുല്‍ഖറിന്റെ പുതിയ ചിത്രം ലക്കി ഭാസ്‍കറിലെ ​ഗാനം പുറത്തുവിട്ടു

കൊച്ചി: ദുല്‍ഖര്‍ നായകനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രമാണ് ലക്കി ഭാസ്‍കര്‍. തെലുങ്കില്‍ വീണ്ടും നായകനായി വരുമ്പോള്‍ ചിത്രത്തില്‍ വലിയ പ്രതീക്ഷകളാണ്. ഒരു സാധാരണക്കാരന്റെ കഥ പറയുന്നതാണ് ലക്കി ഭാസ്‍കര്‍.

മലയാളത്തിലും ഹിന്ദിയിലും തമിഴിലുമെത്തുന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടു. മലയാളത്തില്‍ മിണ്ടാതെ എന്ന ഗാനമാണ് ചിത്രത്തിലേതായി പുറത്തുവിട്ടത്. യാസിൻ നിസാറും ശ്വേത മോഹനും ചിത്രത്തിനായി ഗാനം ആലപിച്ചിരിക്കുന്നു.

ജി വി പ്രകാശ് കുമാറാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ഗാനരചന വൈശാഖ് സുഗുണൻ നിര്‍വഹിക്കുമ്പോള്‍ ചിത്രത്തിന്റെ ഛായാഗ്രാഹണം നിമിഷ് രവി ആണ്. ദുല്‍ഖര്‍ നായകനാകുന്ന ലക്കി ഭാസ്‍കര്‍ സംവിധാനം ചെയ്യുന്നത് വെങ്കട് അറ്റ്‍ലൂരി ആണ്.

നിര്‍മാണ നിര്‍വഹണം സിതാര എന്റർടെയിൻമെന്റ്സിന്റെ ബാനറില്‍ ആണ്. മീനാക്ഷി ചൗധരിയാണ് നായികയായി എത്തുന്നത്. റിലീസ് 2024 സെപ്റ്റംബര്‍ 27നും ചിത്രത്തിന്റെ പിആര്‍ഒ ശബരിയുമാണ്.

കിംഗ് ഓഫ് കൊത്തയാണ് ദുല്‍ഖറിന്റേതായി ഒടുവില്‍ പ്രദര്‍ശനത്തനെത്തിയത്. ദുല്‍ഖറിന്റെ കിംഗ് ഓഫ് കൊത്ത സംവിധാനം ചെയ്‍തത് അഭിലാഷ് ജോഷിയാണ്. ഛായാഗ്രാഹണം നിര്‍വഹിച്ചത് നിമീഷ് രവിയാണ്.

ജേക്സ്‌ ബിജോയ്‍യും ഷാൻ റഹ്‍മാനുമാണ് സംഗീതം ഒരുക്കിയത്. അഭിലാഷ് എൻ ചന്ദ്രനായിരുന്നു തിരക്കഥ. ദുല്‍ഖറിന്റെ കിംഗ് ഓഫ് കൊത്ത സിനിമയില്‍ പ്രസന്ന, ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്‍മി, നൈല ഉഷ, ശാന്തി കൃഷ്‍ണ, അനിഖാ സുരേന്ദ്രൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു.