കൊച്ചി: കണ്ണൂര്‍ സ്ക്വാഡ്’ന്റെയും ‘കാതല്‍ ദി കോര്‍’ന്റെയും വൻ വിജയത്തിന് ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ എത്തുന്ന ‘ടര്‍ബോ’യുടെ ഫസ്റ്റ് ലുക്ക് പുറത്ത്.
കറുപ്പ് ഷര്‍ട്ടും സില്‍വര്‍ കരയോടുകൂടിയ മുണ്ടും ഉടുത്ത് കഴുത്തിലൊരു മാലയുമായി നില്ക്കുന്ന മമ്മൂട്ടിയെയാണ് പോസ്റ്ററില്‍ കാണുന്നത്. പിറകില്‍ ഒരു കൂട്ടം ആളുകള്‍ ഓടി വരുന്നതായും കാണാം.
മമ്മൂട്ടി നായകനായെത്തുന്ന ഒരു മാസ് ആക്ഷൻ കൊമേര്‍ഷ്യല്‍ ചിത്രമായിരിക്കും ഇതെന്നാണ് സൂചന. ‘ടര്‍ബോ’ സംവിധാനം ചെയ്യുന്നത് വൈശാഖാണ്. മിഥുൻ മാനുവല്‍ തോമസിന്റെതാണ് തിരക്കഥ.
മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ഇത്.
കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ കേരളാ ഡിസ്ട്രിബ്യൂഷൻ വേഫറര്‍ ഫിലിംസും ഓവര്‍സീസ് പാര്‍ട്ണര്‍ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസുമാണ്.
ജസ്റ്റിൻ വര്‍ഗ്ഗീസിന്റെതാണ് സംഗീതം. വിഷ്ണു ശര്‍മ്മയാണ് ഛായാഗ്രഹകൻ. ചിത്രസംയോജനം ഷമീര്‍ മുഹമ്മദ് നിര്‍വ്വഹിക്കും.
എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍: ജോര്‍ജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനര്‍: ഷാജി നടുവില്‍, ആക്ഷൻ ഡയറക്ടര്‍: ഫൊണിക്സ് പ്രഭു, ലൈൻ പ്രൊഡ്യൂസര്‍: സുനില്‍ സിംഗ്, കോ-ഡയറക്ടര്‍: ഷാജി പടൂര്‍, കോസ്റ്റ്യൂം ഡിസൈനര്‍: മെല്‍വി ജെ & ആഭിജിത്ത്, മേക്കപ്പ്: റഷീദ് അഹമ്മദ് & ജോര്‍ജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ കണ്ട്രോളര്: ആരോമ മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: രാജേഷ് ആര് കൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: വിഷ്ണു സുഗതൻ, പിആര്‍ഒ: ശബരി.
