മലപ്പുറം : മലപ്പുറം പാണ്ടിക്കാട് അരിക്കണ്ടംപാക്കില്‍ കാട്ടു പന്നികള്‍ കടകളിലേക്ക് കൂട്ടത്തോടെ പാഞ്ഞു കയറി. പത്തോളം പന്നികളാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കടകളിലേക്ക് ഓടിക്കയറിയത്.
രാവിലെ 10:30 നാണ് സംഭവം. കാട്ടുപന്നികള്‍ കടകളിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഈ സമയം കടയില്‍ ജീവനക്കാരുണ്ടായിരുന്നു. ഇവരെല്ലാം കടകളില്‍ നിന്ന് ഇറങ്ങിയോടി. പന്നിയുടെ ആക്രമണത്തില്‍ നിർത്തിയിട്ടിരുന്ന മൂന്ന് വാഹനങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചു. പന്നികള്‍ കടകളിലേക്ക് ഓടിക്കയറുന്നത് പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്.
