കെഎസ്ആർടിസി ബസ് ബൈക്കിൽ ഇടിച്ച് കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മലപ്പുറം: രാമപുരത്ത് കെഎസ്ആർടിസി ബസ് ബൈക്കിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു. വേങ്ങര കുരിയാട് സ്വദേശി രാമപുരം ജംസ് കോളേജ് വിദ്യാർത്ഥി ഹസൻ ഫദലാണ് (19) മരിച്ചത്.

ഗുരുതരമായി പരിക്കേറ്റ സഹയാത്രികനും വിദ്യാർത്ഥിയുമായ ഇസ്മായിൽ ലബീബിനെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹസൻ ഫദലിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.