ഉംറക്കെത്തിയ കോട്ടയം സ്വദേശിനി മക്കയില്‍ നിര്യാതയായി

മക്ക: കോട്ടയം സ്വദേശിനിയായ ഉംറ തീർഥാടക മക്കയില്‍ നിര്യാതയായി.

സ്വകാര്യ ഗ്രൂപ്പില്‍ ഉംറക്കെത്തിയ തലയോലപ്പറമ്പ് പാലംകടവ് സ്വദേശിനി മണലിപ്പറമ്പില്‍ നസീമ ആണ് മരിച്ചത്.

മക്കള്‍: മുഹമ്മദ് സമീർ, സബീന, മുഹമ്മദ്‌, സക്കീർ. മരുമക്കള്‍: അനീസ, സക്കീർ, റസിയ. മരണാനന്തര നടപടിക്രമങ്ങള്‍ ഐ.സി.എഫ് മക്ക വെല്‍ഫയർ ടീമിന്റെ നേതൃത്വത്തില്‍ പൂർത്തിയാക്കി മൃതദേഹം മക്കയില്‍ ഖബറടക്കി.