എസ് എഫ് ഐ പ്രവര്‍ത്തകരെ സസ്പെൻഡ് ചെയ്യാനുള്ള നടപടിയിൽ പ്രതിഷേധം; മഹാരാജാസ് കോളേജില്‍ പ്രിൻസിപ്പാളിനെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ പൂട്ടിയിട്ടു

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ പ്രിൻസിപ്പാളിനെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ പൂട്ടിയിട്ടു.

കോളേജ് തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ അക്രമത്തില്‍ എസ് എഫ് ഐ പ്രവര്‍ത്തകരെ സസ്പെൻഡ് ചെയ്യാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഉപരോധം.

ഇന്ന് വൈകിട്ട് നാല് മണിയോടെ തുടങ്ങിയ ഉപരോധ സമരം ഇപ്പോഴും തുടരുകയാണ്.