പത്തനംതിട്ട: പാറ പൊട്ടിക്കുന്ന യന്ത്രങ്ങള്‍ തട്ടിയെടുത്തെന്ന പരാതിയില്‍ സിഐടിയു നേതാവിനെതിരെ പൊലീസ് കേസ്.
ഹെവി മെഷീൻ വർക്കേഴ്സ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ സെക്രട്ടറി അർജുൻ ദാസിനെതിരെയാണ് കോന്നി പൊലീസ് കേസെടുത്തത്.
നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏർപ്പെടുന്ന അർജുൻ ദാസിനെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്ന് സിപിഎം അടുത്തിടെ പുറത്താക്കിയിരുന്നു.
രാജസ്ഥാൻ സ്വദേശി കിഷൻ ലാല്‍ ആണ് പരാതിയുമായി എത്തിയത്.
പാറ പൊട്ടിക്കുന്ന യന്ത്രങ്ങള്‍ അർജുൻ ദാസ് വാടകയ്ക്ക് എടുത്തിരുന്നുവെന്നും എന്നാല്‍ ഇവ തിരികെ നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു. 2021 ഏപ്രില്‍ മുതല്‍ 2024 ഒക്ടോബർ വരെ വാടക ഇനത്തില്‍ ആറ് ലക്ഷം രൂപ നല്‍കാനുണ്ട്.
വാടക ചോദിക്കുമ്പോള്‍ ഭീഷണിയാണ്. യന്ത്രങ്ങള്‍ എവിടെയെന്ന് പറയാനും തയ്യാറായില്ല. ഇതോടെയാണ് കിഷൻ ലാല്‍ കോന്നി പൊലീസില്‍ പരാതി നല്‍കിയത്.
