കോട്ടയം: സുഖസൗന്ദര്യത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ചുണ്ടുകളുടെ സൗന്ദര്യം.
അതിനാല്‍ത്തന്നെ പലരും ചുണ്ടിന് വളരെ പ്രാധാന്യം കൊടുക്കാറുണ്ട്.
ചുണ്ടുകള്‍ കറുക്കുന്നതാണ് പലരും ഇപ്പോള്‍ നേരിടുന്ന പ്രധാന പ്രശ്നം. ലിപ്സ്റ്റിക്ക് ഇതിനൊരു പരിഹാരമായിരിക്കാം.
എന്നാല്‍ അതിലുമുണ്ട് നിരവധി പ്രശ്നങ്ങള്‍. ലിപ്സ്റ്റിക്കിലെ കെമിക്കലുകള്‍ ചുണ്ടിനെ വേഗം നശിപ്പിക്കുന്നു.
അതുകൊണ്ട് പലരും മറ്റ് മാർഗ്ഗങ്ങള്‍ ഉപയോഗിച്ച് എങ്ങനെ ചുണ്ടുകള്‍ കൂടുതല്‍ ആകർഷകമാക്കാം എന്ന് അന്വേഷിക്കാറുണ്ട്. അത്തരത്തില്‍ ചുണ്ടിന് നിറം വയ്ക്കാൻ വീട്ടില്‍ തന്നെ ചെയ്യാൻ കഴിയുന്ന ചില എളുപ്പ വഴികള്‍ നോക്കാം.
ചുണ്ടിന്റെ കറുത്ത നിറം മാറുന്നതിന് നാരങ്ങ നീരും തേനും ഗ്ലിസറിനും അര സ്‌പൂണ്‍ വീതമെടുത്ത് യോജിപ്പിച്ച് ചുണ്ടുകളില്‍ പുരട്ടുക. ഇത് കറുത്ത നിറം അകറ്റാൻ നന്നായി സഹായിക്കുന്നു.
ചുണ്ടുകള്‍ക്ക് നിറം വയ്ക്കാൻ ബീറ്റ്‌റൂട്ട് ഇടയ്ക്ക് ചുണ്ടില്‍ ഉരയ്ക്കുന്നത് വളരെ നല്ലതാണ്. ദിവസവും മൂന്ന് നാല് തവണ ഇങ്ങനെ ചെയ്യാം.
ചുണ്ടുകള്‍ക്ക് നിറം ലഭിക്കണമെങ്കില്‍ ചുണ്ടുകളില്‍ നിന്നും ഇടയ്ക്ക് മൃതകോശങ്ങള്‍ നീക്കം ചെയ്യേണ്ടതാണ്.
ഇതിനായി വീട്ടില്‍ തന്നെ വളരെ ചെലവ് കുറഞ്ഞ രീതിയില്‍ ചെയ്യാവുന്ന ഒരു സ്ക്രബാണ് ബീറ്റ്റൂട്ട് നീരും പഞ്ചസാരയും. കുറച്ച് ബീറ്റ്റൂട്ട് നീര് എടുക്കുക. ഇതിലേയ്ക്ക് കുറച്ച് പഞ്ചസാര ചേർത്ത് ഒന്ന് സ്ക്രബ് ചെയ്യുക.
ഒരു ടേബിള്‍സ്‌പൂണ്‍ തേനും ഒരു ടീസ്പൂണ്‍ പഞ്ചസാരയും മിക്സ് ചെയ്ത് ചുണ്ടുകളില്‍ പുരട്ടുക. പഞ്ചസാരയുടെ തരി അലിയുന്നത് വരെ നന്നായി സ്ക്രബ് ചെയ്യുക. ഇത് ചുണ്ടുകള്‍ മൃദുവാകാൻ സഹായിക്കുന്നു. കൂടാതെ ചുണ്ടിന് നിറവും നല്‍കുന്നു.
