തിരുവനന്തപുരം: ഇസ്രയേല്‍- ഇറാൻ യുദ്ധവിരുദ്ധ റാലി നടത്താൻ എല്‍ഡിഎഫ്. 6 7 8 തീയതികളില്‍ റാലി സംഘടിപ്പിക്കും.
കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലില്‍ ബഹുജന റാലി നടത്തുമെന്ന് എല്‍ഡിഎഫ് കണ്‍വീനർ ടി പി രാമകൃഷ്ണൻ അറിയിച്ചു.
തിരഞ്ഞെടുപ്പ് മുന്നൊരുക്കം പൂർത്തിയായി വരുന്നു. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്ന തീയതി ഇപ്പോഴും അവ്യക്തം. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന ദിവസം ഓരോ പാർട്ടികളും സ്ഥാനാർഥികളെ പ്രഖ്യാപിക്കും. വീടുകള്‍ സന്ദർശിക്കുന്ന പരിപാടി തുടരും. എല്‍ഡിഎഫ് ന് ഭരണത്തുടർച്ച ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയേക്കുമെന്ന് സൂചന. ഇന്നത്തെ ഇടതുമുന്നണി യോഗത്തില്‍ സീറ്റ് വിഭജനം ചർച്ചയായില്ല. തെരഞ്ഞെടുപ്പ് നീണ്ടുപോകുമെന്ന വിലയിരുത്തലിലാണ് പ്രഖ്യാപനം വൈകുന്നതെന്നാണ് വിവരം.
തിരുവനന്തപുരം സീറ്റ് സിപിഐഎം ഏറ്റെടുക്കില്ലെന്നാണ് യോഗത്തിലെ തീരുമാനം. ജനാധിപത്യ കേരളാ കോണ്‍ഗ്രസിന് തന്നെ സീറ്റ് നല്‍കാനാണ് യോഗത്തിലെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ഉഭയകക്ഷി ചർച്ചയില്‍ സിപിഐഎം ഉറപ്പ് നല്‍കിക്കഴിഞ്ഞു. നേരത്തെ, തൊണ്ടി മുതല്‍ കേസില്‍ ആൻ്റണി രാജുവിന് തിരിച്ചടി നേരിട്ടതോടെ മണ്ഡലം സിപിഐഎം ഏറ്റെടുക്കുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍ ജനാധിപത്യ കേരളാ കോണ്‍ഗ്രസിന് തന്നെ സീറ്റ് നല്‍കുമെന്നാണ് യോഗത്തിലെ തീരുമാനം.
