കോഴിക്കോട്: ലക്ഷദ്വീപ് സന്ദർശിക്കാൻ ഇനി മുതല്‍ പിപിസി ( പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ) ആവശ്യമില്ല.
ഓണ്‍ലൈൻ പെർമിറ്റ് നടപ്പിലാക്കി അഡ്മിനിസ്ട്രേഷൻ.
ദ്വീപില്‍ നിന്നുള്ള സ്പോണ്‍സറും ആവശ്യമില്ല. 1967 മുതലുള്ള വ്യവസ്ഥയാണ് എടുത്തുകളഞ്ഞത്.
ദ്വീപ് സന്ദർശിക്കുന്നതിന് ആവശ്യമായ പ്രധാന രേഖയായിരുന്നു പൊലീസ് ക്ലിയറൻസ് (പിസിസി). ക്രിമിനല്‍ രേഖകളൊന്നും ഇല്ലെന്ന് താമസിക്കുന്ന പ്രദേശത്തെ പൊലീസ് അധികാരികള്‍ ഉറപ്പാക്കി നല്‍കുന്നതാണ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്.
സന്ദർശിക്കാനുള്ള പെർമിറ്റ് ലഭിക്കുന്നതിന് ഒരു സ്പോണ്‍സർ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമായിരുന്നു. സ്‌പോണ്‍സര്‍ ഒന്നുകില്‍ ലക്ഷദ്വീപിലെ താമസക്കാരനോ സ്‌പോർട്‌സ് (സൊസൈറ്റി ഫോർ പ്രൊമോഷൻ ഓഫ് നേച്ചർ ടൂറിസം ആൻഡ് സ്‌പോർട്‌സ്) പോലെയുള്ള അംഗീകൃത സംഘടനയോ അല്ലെങ്കില്‍ സ്വകാര്യ ടൂർ ഓപ്പറേറ്ററോ ആകാം എന്നായിരുന്നു. ഇതിലാണ് ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്.
