കുവൈറ്റ് സിറ്റി: കുവൈറ്റ് തീപിടിത്തത്തില്‍ മലയാളികള്‍ അടക്കം നിരവധി പേർ മരിച്ച സംഭവത്തില്‍ കേന്ദ്രസർക്കാരിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്തയച്ചു.
ദൗർഭാഗ്യകരമായ സംഭവത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാർക്ക് ജീവൻ നഷ്ടപ്പെട്ടതായും ചിലർക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
കുവൈറ്റ് സർക്കാരുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷാപ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങള്‍ ഇന്ത്യൻ എംബസിക്ക് നല്‍കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
