ആറന്മുളയില്‍ കുമ്മനം രാജശേഖരൻ ബിജെപി സ്ഥാനാര്‍ത്ഥിയാകും; കോന്നി സീറ്റ് ബിഡിജെഎസിന് നല്‍കാൻ തീരുമാനം; ബിജെപി രണ്ടാം സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും

പത്തനംതിട്ട: ആറന്മുളയില്‍ കുമ്മനം രാജശേഖരൻ മത്സരിക്കും.

ബിജെപി കേന്ദ്ര നേതൃത്വത്തിൻ്റെ തീരുമാനത്തിന് വഴങ്ങിയാണ് തീരുമാനം. ഇന്ന് തന്നെ മണ്ഡലത്തില്‍ എത്തി പ്രചാരണം ആരംഭിക്കും.

ആറന്മുളയിലെ സീറ്റ് ബിഡിജെഎസിന് നല്‍കാനുള്ള തീരുമാനത്തിനെതിരെ വലിയ പ്രതിഷേധം പാർട്ടിക്കുള്ളില്‍ ഉയർന്നിരുന്നു. അതേസമയം, കോന്നി സീറ്റ് ബിഡിജെഎസിന് നല്‍കാൻ തീരുമാനമായിട്ടുണ്ട്.

ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. ഇന്നലെ രാത്രി ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് ചേർന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ തർക്കമുള്ള സീറ്റുകളിലടക്കം ധാരണയായെന്നാണ് വിവരം.

എം ടി രമേശ് മത്സരിച്ചേക്കില്ല. പ്രധാനപ്പെട്ട മണ്ഡലങ്ങളില്‍ ശക്തരായ സ്ഥാനാർത്ഥികളെ തന്നെ അണിനിരത്തി ത്രികോണ മത്സരം ഉറപ്പാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.