നാല് വർഷ ബിരുദ കോഴ്സുകളെ മറയാക്കി ഫീസ് വർധന; പ്രതിഷേധവുമായി കെ എസ് യു; കേരള, കാലിക്കറ്റ് സർവകലാശാലകളുടെ കീഴിലുള്ള കോളേജുകളിൽ ഇന്ന് പഠിപ്പുമുടക്കി സമരം

തിരുവനന്തപുരം: ബിരുദ കോഴ്സുകൾക്ക് ഫീസ് നിരക്കുകൾ കുത്തനെ കൂട്ടിയതിൽ പ്രതിഷേധവുമായി കെ എസ് യു.

കേരള, കാലിക്കറ്റ് സർവകലാശാലകളുടെ കീഴിലുള്ള കോളജുകളിൽ പഠിപ്പുമുടക്കുമെന്ന് കെഎസ് യു സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്യർ അറിയിച്ചു.

നാലുവർഷ ബിരുദ കോഴ്സുകൾ നിലവിൽ വരുമ്പോൾ ഫീസ് വർധന ഉണ്ടാവില്ലെന്ന സർക്കാർ വാദം നിലനിൽക്കെയാണ് സർവകലാശാലകളുടെ ഇരുട്ടടി.

മൂന്നും നാലും ഇരട്ടിയായാണ് ഫീസ് വർധന ഉണ്ടായിരിക്കുന്നതെന്നും കെ.എസ്.യു കുറ്റപ്പെടുത്തി.