സ്കൂൾ വിദ്യാർഥികൾക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന; കുട്ടികൾ ബഹളം വെച്ചതോടെ ആന യൂക്കാലി തോട്ടത്തിലേക്ക് ഓടിപ്പോയി

ഇടുക്കി: സ്കൂൾ വിദ്യാർഥികൾക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. കുട്ടികൾ ബഹളം വെച്ചതിനാൽ ആന യൂക്കാലി തോട്ടത്തിലേക്ക് ഓടിപ്പോയി.

ഇടുക്കി പീരുമേട്ടിലാണ് സംഭവം. മരിയഗിരി സ്കൂളിലെ വിദ്യാർഥികൾക്ക് നേരെയാണ് കാട്ടാന പാഞ്ഞെടുത്തത്. പീരുമേടിനും കുട്ടിക്കാനത്തിനും ഇടയിലാണ് മരി​യ​ഗിരി സ്കൂൾ സ്ഥിതി ചെയ്യുന്നത്.

വിദ്യാർഥികൾ ഓടി മാറിയതിനാൽ വലിയ അപകടം ഒഴിവായി. ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം