മന്ത്രി വാക്ക് പാലിച്ചു; അഞ്ച് വര്‍ഷത്തിനിപ്പുറം കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ഒന്നാം തീയതി ശമ്പളം ലഭിച്ചു

തിരുവനന്തപുരം: അഞ്ച് വര്‍ഷത്തിനുശേഷം കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ഒന്നാം തീയതി മുഴുവന്‍ ശമ്പളം.

ഏപ്രില്‍ 1ന് ഒറ്റത്തവണയായാണ് മാര്‍ച്ച്‌ മാസത്തിലെ ശമ്പളം കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ലഭിച്ചത്. ഇന്നലെ തന്നെ ശമ്പള ഇനത്തില്‍ 80 കോടി വിതരണം ചെയ്‌തെന്ന് പൂര്‍ത്തിയാക്കിയെന്ന് കെഎസ്‌ആര്‍ടിസി വ്യക്തമാക്കി.

ഓവര്‍ ഡ്രാഫ്റ്റ് എടുത്തായിരുന്നു ശമ്പള വിതരണം. സര്‍ക്കാര്‍ സഹായം കിട്ടുന്നതോടെ ഇതില്‍ 50 കോടി തിരിച്ചടക്കുമെന്ന് കെഎസ്‌ആര്‍ടിസി അറിയിച്ചു.

2020 ഡിസംബറിലാണ് കെഎസ്‌ആര്‍ടിസിയില്‍ ഇതിന് മുൻപ് ഒന്നാം തീയതി മുഴുവന്‍ ശമ്പളം കൊടുത്തത്. നേരത്തെ ഗതാഗത മന്ത്രി കെബി ഗണേഷ്‌കുമാര്‍ കൃത്യമായി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു.