തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി കേരളത്തില്‍ എവിടെയും സാധനങ്ങള്‍ കൈമാറാൻ വെറും 16 മണിക്കൂര്‍ എന്ന ആപ്തവാക്യവുമായി ആരംഭിച്ചതാണ് കൊറിയര്‍ ആൻഡ് ലോജിസ്റ്റിക്സ്.
എന്നാല്‍ വെറും നാലു മാസത്തില്‍ ബമ്പറടിച്ച് കെ.എസ്.ആര്‍.ടി.സി കൊറിയര്‍ മുന്നേറുകയാണ്. പ്രതിദിന വരുമാനം വെറും 15,000 രൂപയായിരുന്നത് ഇപ്പോള്‍ ഇരട്ടിയായി വളര്‍ന്നിരിക്കുകയാണ്.
കൊറിയര്‍ ആൻഡ് ലോജിസ്റ്റിക്സിന്റെ സേവനം പൊതുജനങ്ങളുടെ പൂര്‍ണമായ വിശ്വാസ്യത നേടിയതോടുകൂടി പുതിയ ചരിത്രമാണ് പിറക്കുന്നതെന്നാണ് കെ.എസ്.ആര്‍.ടി.സി പറയുന്നത്.
പ്രതിദിന വരുമാനം വെറും 15,000 രൂപയില്‍ നിന്നും ഒരു ലക്ഷത്തിന് മുകളിലേക്ക് എത്തിയെന്നും പൊതുജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും ഫേസ്ബുക്ക് പേജിലൂടെ കെ.എസ്.ആര്‍. ടി.സി വ്യക്തമാക്കി.
