തിരുവനന്തപുരം: ഒരു ഡ്യൂട്ടിക്കിടയില്‍ ഒരാള്‍ കഴുകേണ്ടുന്ന പരമാവധി ബസുകളുടെ എണ്ണം 15 ആണ്. നേരത്തെയും 15 തന്നെയായിരുന്നു എണ്ണം. കൃത്യമായ ഇടവേളകളില്‍ കഴുകുന്നുണ്ടെന്ന് ഉറപ്പാക്കാൻ ചെക്ക് ലിസ്റ്റ് പരിഗണനയിലാണെന്ന് കെഎസ്‌ആർടിസി അധികൃതർ വ്യക്തമാക്കി.
ബസ് വൃത്തിയാക്കുന്നതിന് വേതനം കൂട്ടിയതോടെ ഇടവേളകളും കൂട്ടിയിട്ടുണ്ടെന്ന് ജീവനക്കാർ വ്യക്തമാക്കി. ഓര്‍ഡിനറി, ഫാസ്റ്റ് പാസഞ്ചര്‍ തുടങ്ങിയ ബസുകള്‍ ദിവസവും കഴുകിയിരുന്നത് ഇപ്പോള്‍ രണ്ടുദിവസത്തിലൊരിക്കല്‍ കഴുകിയാല്‍ മതിയെന്നാണ് നിര്‍ദേശമെന്നാണ് ജീവനക്കാർ പറഞ്ഞത്. ഇത് കൂടാതെ ഈ ബസുകള്‍ ആഴ്ചയിലൊരിക്കല്‍ കഴുകി ബ്രഷ് ചെയ്ത് തുടച്ചിരുന്നത്, ഇപ്പോള്‍ മാസത്തിലൊരിക്കല്‍ മതിയെന്നാണ് നിർദേശിച്ചിരിക്കുന്നതെന്നും ജീവനക്കാർ കൂട്ടിച്ചേർത്തു.
