ജീവൻ രക്ഷാ പ്രവര്‍ത്തനത്തിന് വീണ്ടും വേദിയായി കെഎസ്‌ആര്‍ടിസി; ബസില്‍ കുഴഞ്ഞു വീണ കണ്ടക്ടര്‍ക്ക് തുണയായത് യാത്രക്കാര്‍

കൊല്ലം: ജീവൻ രക്ഷാ പ്രവർത്തനത്തിന് വീണ്ടും വേദിയായി കെഎസ്‌ആർടിസി ബസ്.

ഓടുന്ന കെഎസ്‌ആർടിസി ബസില്‍ കണ്ടക്ടർ കുഴഞ്ഞു വീണു.
കൊല്ലം കുണ്ടറ സ്വദേശി ആയ ഷെറിൻ( 42) ആണ് ബസില്‍ ബോധ രഹിതനായത്.

ഒടുവില്‍ യാത്രക്കാരാണ് ഇയാള്‍ക്ക് തുണയായത്.
യാത്രക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് ഡ്രൈവർ ബസ് കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു.

ശിവഗിരിയില്‍ നിന്നും കൂത്താട്ടുകുളത്തേക്ക് പോകുന്ന പാസ്റ്റ് പാസഞ്ചർ ബസിലാണ് സംഭവം. ഫിക്സ് വന്ന് ബോധ രഹിതനായ കണ്ടക്ടറെ യാത്രക്കാരാണ് ബസ്സില്‍ നിന്നിറക്കിയത്.