മീൻ ഫ്രെഷ് ആണോ എന്ന് അറിയാൻ സാധിക്കുന്നില്ലേ? എന്നാൽ ഇങ്ങനെ ചെയ്തു നോക്കൂ

കോട്ടയം: വിരലുകള്‍ ഉപയോഗിച്ച്‌ മീനില്‍ മൃദുവായി അമർത്തി നോക്കാം. തൊലി പഴയപടി ആകുന്നുണ്ടെങ്കില്‍ മീൻ ഫ്രെഷാണ്. എന്തെങ്കിലും പാടുകള്‍ അവശേഷിപ്പിക്കുന്നുണ്ടെങ്കില്‍ പഴകിയ മീനാകാനുള്ള സാധ്യതയാണ്.

ഫ്രെഷ് മീനാണെങ്കില്‍ ചെകിളയ്ക്ക് കടും ചുവപ്പ് അല്ലെങ്കില്‍ പിങ്ക് നിറമായിരിക്കും. തവിട്ട് അല്ലെങ്കില്‍ ചാരനിറം മീനിൻ്റെ പഴക്കത്തെയാണ് കാണിക്കുന്നത്.

അതേസമയം ശുദ്ധജലത്തിൻ്റെ അല്ലെങ്കില്‍ കടലിൻ്റെ മണമായിരിക്കും ഫ്രെഷ് മീനില്‍ നിന്നും വരുന്നത്. ഫ്രെഷായിട്ടുള്ള മീനിൻ്റെ കണ്ണുകള്‍ക്ക് തിളക്കമുണ്ടാകും.

കണ്ണുകള്‍ മൂടി, കുഴിഞ്ഞ് മങ്ങിയിരിക്കുന്നു എങ്കില്‍ പഴകിയ മീനായിരിക്കാൻ സാധ്യതയുണ്ട്. പായ്ക്കറ്റുകളില്‍ ആണെങ്കില്‍ പോലും ഫ്രെഷ് മീനാണെങ്കില്‍ ഈർപ്പവും തിളക്കവും മാംസത്തിനുണ്ടാകും.