കറണ്ട് ചർജ് അടക്കാൻ ഫോൺ വിളിച്ച് അവശ്യപ്പെട്ട കെഎസ്ഇബി ജീവനക്കാരനെ ഓഫീസിലെത്തി മർദ്ദിച്ചു; ഓഫീസിൽ എത്തിയത് കൈയിൽ വെട്ടുകത്തിയുമായി; സംഭവത്തിൽ പ്രതി പോലീസ് പിടിയിൽ; വീട്ടിലെ വൈദ്യുതി വിച്ഛേദിക്കാനും തീരുമാനം

മലപ്പുറം: വണ്ടൂർ കെഎസ്ഇബി ഓഫീസിൽ ജീവനക്കാരന് മർദ്ദനമേറ്റു. ലൈൻമാൻ സുനിൽ ബാബുവിനാണ് മർദ്ദനമേറ്റത്.

കറണ്ട് ചർജ് അടക്കാൻ ഫോൺ വിളിച്ച് അവശ്യപ്പെട്ടതിൽ പ്രകോപിതനായി തച്ചു പറമ്പൻ സക്കറിയ സാദിഖ് എന്നയാളാണ് ആക്രമണം നടത്തിയത്.

കൈയിൽ വെട്ടുകത്തിയുമായി എത്തിയാണ് തെങ്ങുകയറ്റ തൊഴിലാളിയായ സക്കറിയ ഓഫീസിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചത്. മർദ്ദനമേറ്റ സുനിൽ ബാബുവിനെ വണ്ടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അസിസ്റ്റന്റ് എൻജിനീയറുടെ പരാതിയെ തുടർന്ന് സക്കറിയ സാദിഖിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. സക്കറിയ സാദിഖിൻ്റെ വീട്ടിലെ വൈദ്യുതി വിച്ഛേദിക്കാനും തീരുമാനമുണ്ട്.